ഉണക്കമീനിന് ഇത്ര രുചിയോ....? ഇന്നത്തെ ഉച്ചയൂണിന് ഇത് മതി, ഒരു വെറൈറ്റി ഉണക്കമീൻ തോരൻ ഞൊടിയിടയിൽ

ഉണക്കമീനിന്   ഇത്ര രുചിയോ....? ഇന്നത്തെ ഉച്ചയൂണിന് ഇത് മതി, ഒരു വെറൈറ്റി ഉണക്കമീൻ തോരൻ ഞൊടിയിടയിൽ
Sep 15, 2025 11:36 AM | By VIPIN P V

( www.truevisionnews.com ) ട്രോളിങ് നിരോധനം കഴിഞ്ഞാലും ഉണക്കമീനിന് ആരാധകർ ഏറെയാണ്. പലരുടെയും ഇഷ്ട വിഭവമാണ് ഉണക്കമീൻ. എന്നാൽ മറ്റ് പലർക്കും തീരെ ഇഷ്ടമല്ലാത്ത സാധനവുമാണ് ഈ ഉണക്കമീൻ. മാങ്ങിയിട്ട ഉണക്കമീൻ കറിയും വറുത്തതും ഒക്കെ ഉച്ചയൂണിന് രുചി കൂട്ടുന്നവയാണ്. അതുകൊണ്ട് മടിച്ചിരിക്കേണ്ട ഇന്നത്തെ ഉച്ചയ്ക്ക് ഊണിന് ഉണക്കമീൻ തോരൻ ഒന്ന് കഴിച്ചു നോക്കൂ.

ഉച്ചയൂണിന് ചോറിനൊപ്പം കഴിക്കാൻ ഈ ഉണക്കമീൻ തോരൻ മാത്രം മതി. റെസിപ്പി നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഉണക്ക സ്രാവ് – ഒന്ന്

ചുവന്ന ഉള്ളി – രണ്ടെണ്ണം

വെളുത്തുള്ളി – നാല് അല്ലി

കറിവേപ്പില – രണ്ട് എണ്ണം

പച്ചമുളക് – മൂന്ന് എണ്ണം

തേങ്ങ ചിരകിയത് – കാല്‍കപ്പ്

മുളക്‌പൊടി – ഒരു സ്​പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ സ്​പൂണ്‍

വെളിച്ചെണ്ണ – അര കപ്പ്

ഉണ്ടാക്കുന്ന വിധം

ആദ്യം ഉണക്കസ്രാവ് തൊലിയുരിച്ച് നല്ലരീതിക്ക് വൃത്തിയാക്കി എടുക്കുക. ശേഷം ചെറുതായരിഞ്ഞ് കുറച്ച് വെള്ളത്തില്‍ കടലാസ് കഷണങ്ങളിട്ട് രണ്ടു മണിക്കൂര്‍ അതില്‍ ഇട്ടുവെക്കുക. കടലാസ് കഷണങ്ങളിട്ടതുകൊണ്ട് തന്നെ ഉപ്പ് നന്നായി വലിച്ചെടുക്കും. ശേഷം രണ്ട് കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി, ചുവന്ന ഉള്ളി എന്നിവ ചതച്ചെടുത്ത്, കഴുകിയെടുത്ത മീന്‍ കഷണങ്ങളില്‍ കൂട്ടിയോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കാം.

ശേഷം ഒരു സ്​പൂണ്‍ വെളിച്ചെണ്ണയില്‍ തേങ്ങ കുറച്ചു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുംകൂട്ടി നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ അര കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം 10 അല്ലി കറിവേപ്പില ഇട്ട് പൊടിച്ച് ഈ മീന്‍ചേരുവ അതിലേക്കിടുക. നന്നായി ഇളക്കിയതിനുശേഷം മൂടിവെച്ച്, ഇടയ്ക്കിടയ്ക്ക് ഇളക്കി എണ്ണയില്‍ വറുത്ത് വറ്റിച്ചെടുക്കുക. സ്വാദിഷ്ടമായ ഉണക്കമീൻ തോരൻ റെഡി.


dried fish thoran recepie for lunch

Next TV

Related Stories
ചായക്കടയിലെ അതെ രുചിയിൽ നല്ല മൊരിഞ്ഞ വട..... ഉഴുന്ന് ചേർക്കാതെ വട ഉണ്ടാക്കാം; റവ അല്ല, പകരം ഇതുമതി, തയ്യാറാക്കി നോക്കാം ....!

Sep 11, 2025 06:06 PM

ചായക്കടയിലെ അതെ രുചിയിൽ നല്ല മൊരിഞ്ഞ വട..... ഉഴുന്ന് ചേർക്കാതെ വട ഉണ്ടാക്കാം; റവ അല്ല, പകരം ഇതുമതി, തയ്യാറാക്കി നോക്കാം ....!

ഉഴുന്ന് ചേർക്കാതെ വട ഉണ്ടാക്കാം; റവ അല്ല, പകരം ഇതുമതി, തയ്യാറാക്കി നോക്കാം...

Read More >>
    അറിയാതെ പോയല്ലോ, എന്തൊക്കെ ഗുണങ്ങളാണ്; ദിവസവും കാരറ്റ് ജൂസ് കുടിക്കൂ...

Sep 10, 2025 05:40 PM

അറിയാതെ പോയല്ലോ, എന്തൊക്കെ ഗുണങ്ങളാണ്; ദിവസവും കാരറ്റ് ജൂസ് കുടിക്കൂ...

ക്യാരറ്റ് ജൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Read More >>
Top Stories










News Roundup






//Truevisionall