വടകര: (vatakara.truevisionnews.com) പത്താമത് ദേശീയ ആയുർവേദ ദിനാചരണ പ്രചാരണത്തിന്റെ ഭാഗമായി വടകര ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ ജീവനക്കാർ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വടകര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഫ്ലാഷ് മോബ് ശ്രദ്ധേയമായി. 'ആയുർവേദം ഭൂമിക്കും ഭൂലോകർക്കും' എന്നതാണ് പത്താമത് ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം. സെപ്റ്റംബർ 23-ലെ ദേശീയ ആയുർവേദ ദിനാഘോഷം ഹോസ്പിറ്റൽ സി.എം.ഒ. ഡോ. കവിത എസ്സിന്റെ നേതൃത്വത്തിൽ വാരാഘോഷമായാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി ആയുര്‍ രുചി എന്ന പേരില്‍ ഫുഡ് ഫെസ്റ്റ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസ് മത്സരം, റീല്‍സ് മത്സരം, ബോധവത്കരണ ക്ലാസ്സുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ആശുപത്രി ലൈബ്രറിയിലേക്ക് പൊതുജന പങ്കാളിത്തത്തോടെ പുസ്തക ചലഞ്ച് എന്നിവ സംഘടിപ്പിച്ചു. കൂടാതെ സ്ഥാപനത്തിന്റെ ജീവിത ശൈലി ക്ലിനിക്കിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനം ആയുര്‍വേദ ദിനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
Ayurveda Day celebration; Flash mob by Vadakara Hospital employees attracts attention









































