ആയഞ്ചേരി : (vatakara.truevisionnews.com) ആയഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട് കൂടി ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ യോഗം ചേർന്നു. മണ്ഡലം പ്രസിഡൻ്റ് കണ്ണോത്ത് ദാമോദരൻ ആദ്ധ്യക്ഷം നിർവഹിച്ചു.
ടി. കെ. അശോകൻ, സുപ്രസാദൻ, പി.പി ബാലൻ,വി. പി. അനിൽകുമാർ, സി. കെ നജീബ്, ആയഞ്ചേരി നാരായണൻ,കരുണൻ തറമ്മൽ, ഷൈബ മല്ലിവീട്ടിൽ, എൻ. കെ അശോകൻ, ടി സലീൽ, കണ്ണോത്ത് പദ്‌മനാഭൻ, കെ സി ശിവരാജ്, പി.കെദേവാനന്ദൻ, മുഹമ്മദ് യൂനുസ് എന്നിവർ പ്രസംഗിച്ചു.
Memories never fade; Ayanjeri constituency Congress honours Indira Gandhi on her death anniversary new
































 
                                    




