ചോറോട്: [vatakara.truevisionnews.com] തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ ചോറോട് പഞ്ചായത്തിൽ വിവിധ ഡിവിഷനും വാർഡുകളും ഉൾപ്പെടുത്തി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് ചോറോട് ഡിവിഷനിൽ അബ്ദുൽ റഹൂഫ് ചോറോട്, ബ്ലോക്ക് പഞ്ചായത്ത് മുട്ടുങ്ങൽ ഡിവിഷനിൽ ആസിഫ് ചോറോട്, വള്ളിക്കാട് ഡിവിഷനിൽ സജീർ വള്ളിക്കാട് എന്നിവരെ സ്ഥാനാർത്ഥികളാക്കി പ്രഖ്യാപിച്ചു.
വാർഡ് തലത്തിൽ, വാർഡ് 6-ൽ കുഞ്ഞബ്ദുള്ള കെ.പി. (വൈക്കിലശ്ശേരി), വാർഡ് 11-ൽ മൂസ മലയിൽ (ചോറോട് ഈസ്റ്റ്), വാർഡ് 23-ൽ തൻസീറ റാഫി (മുട്ടുങ്ങൽ ബീച്ച്) എന്നിവരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
സ്ഥാനാർത്ഥികൾക്ക് ആദരമായി മുട്ടുങ്ങൽ ബീച്ചിൽ നിന്ന് പള്ളിത്താഴവരെ സ്വീകരണജാഥ സംഘടിപ്പിച്ചു. കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡണ്ട് നവാസ് കണ്ണാടി ജാഥ ഉദ്ഘാടനം ചെയ്തു. വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ബഷീർ കെ.കെ ആശംസകൾ നേരി.
എസ്ഡിപിഐ ചോറോട് പഞ്ചായത്ത് പ്രസിഡൻറ് ജലീൽ വൈക്കിലശ്ശേരി, റാഷിദ്, സലാം, അഫ്സൽ, നവാസ് പി.പി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
Local elections, Chorode Panchayat, SDPI








































