ആയഞ്ചേരി:( vatakara.truevisionnews.com)എഫ്.വൈ.യു.ജി.പി. നാലാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി റഹ്മാനിയ അറബിക് കോളേജിൽ ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പാൾ അബ്‌ദുസ്സമദ് കെ.വി ഉദ്ഘാടനം ചെയ്തു.
ഓറിയന്റേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ അബ്‌ദുല്ല കെ.വി, ഷഹീർ ഹസനി, സിദ്ധീഖ് റഹ്മാനി, ബാസിത് അശ്അരി, അസ്മ ടീച്ചർ, നസ്മി ഫാത്തിമ റാളിയ തുടങ്ങിയവർ സംസാരിച്ചു. എഫ്.വൈ.യു.ജി.പി കോളേജ് കോർഡിനേറ്റർ യൂനുസ് റഹ്മാനി സ്വാഗതവും ഫസീഹ് അഹമ്മദ് അശ്അരി നന്ദിയും പറഞ്ഞു.
Orientation Program, Ayencherry, FYUGP

































