വടകര:(https://vatakara.truevisionnews.com/) ഒമാനിലെ സുഹാറിൽ വടകര സ്വദേശി ഹൃദയാഘാതത്താൽ കുഴഞ്ഞുവീണ് മരിച്ചു. വടകര ഇരിങ്ങൽ പാലയാട് സ്വദേശി ജവഹർ നവോദയ വിദ്യാലയത്തിനടുത്ത് പരേതനായ സുരേന്ദ്രന്റെ മകൻ പുലിയുള്ളതിൽ മീത്തൽ വീട്ടിൽ സുജീഷ് (40) ആണ് മരിച്ചത്.
സുഹാറിൽ ടെലി റസ്റ്റോറന്റ് ജീവനക്കാരനായിരുന്ന സുജീഷ് രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
A Vadakara native collapsed and died of a heart attack in Oman

































