നാദാപുരം:[nadapuram.truevisionnews.com] കല്ലാച്ചിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. തിങ്കള്‍ രാവിലെ ഏഴോടെ കല്ലാച്ചി ടാക്‌സി സ്റ്റാന്‍ഡിന് സമീപമാണ് സംഭവം നടന്നത്.
അപ്പക്കടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടയുടെ മുന്‍വശത്തെ രണ്ട് ഷട്ടറും, ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസുകളും തകര്‍ന്നു.
ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. രാവിലെ ഓട്ടം തുടങ്ങാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിനിടെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. എയര്‍ ബ്രേക്ക് സംവിധാനം തകരാറായതാണ് അപകടത്തിന് കാരണമായത് .
50 മീറ്റര്‍ അകലെവരെ ഓടിയ ബസ് നിയന്ത്രണം നഷ്ടമായതോടെ സമീപത്തെ കടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
Bus loses control and crashes into shop in Kallachi









































