വടകര: (https://vatakara.truevisionnews.com/)ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിശ്വാസികൾ കൂടുതൽ സൂക്ഷ്മതയുള്ളവരാകണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
പുതുക്കിപ്പണിത വടകര ജൂബിലി കുളം ജുമാ മസ്ജിദ്, ളുഹ്റ് നമസ്കാരത്തിന് നേതൃത്വം നൽകി വിശ്വാസികൾക്കായി തുറന്നു കൊടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രൊഫ:കെ കെ മഹമൂദ് ആമുഖ ഭാഷണം നടത്തി. മുഹമ്മദ് യാസീൻ തളിപ്പറമ്പ് ബാങ്ക് കൊടുത്തു. പ്രസിഡന്റ് എൻജിനീയർ ഇബ്രാഹിം ഹാജി, സെക്രട്ടറി എൻ.വി.സി.ഇസ്മായിൽ, ട്രഷറർ കെ.ടി അസ്ലം എന്നിവർ സംസാരിച്ചു.
പള്ളി ഖത്തീബ് ഹിള്ർ സൈനി ഉദ്ബോധനം നടത്തി. പള്ളി ഡിസൈൻ ചെയ്ത എൻജിനീയർ സിദ്ദിഖിനുള്ള ഉപഹാരം സാദിഖലി തങ്ങൾ നൽകി.
വടകര ജുമഅത്ത് പള്ളി ഖത്തീബ് അബ്ദുൽ ഖാദർ മുസ്ലിയാർ, പ്രസിഡന്റ് പി.സി.അസ്സൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി എ.പി.മഹമൂദ് ഹാജി, ബുസ്താനുൽ ഉലൂം മദ്രസ സദർ അബ്ദുൽ അസീസ് ബാഖവി, ഡോ: സി.എം.കുഞ്ഞി മൂസ, എൻ.പി.അബ്ദുല്ല ഹാജി, എം.സി വടകര തുടങ്ങിയവർ പങ്കെടുത്തു.
ഒരു നൂറ്റാണ്ട് പഴക്കമുള്ള പള്ളി അസൗകര്യം കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. പരേതനായ എൻ.വി.സി.മമ്മു ഹാജിയുടെ ഭാര്യ വി.സി.ബീവി നൽകിയ സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.
Believers should be cautious; Sadiqali Shihab Thangal









.jpeg)



















_(17).jpeg)




