വടകര:(https://vatakara.truevisionnews.com/) വടകര ബിഇഎം ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ഏഴ് ദിവസമായി നടന്ന് വരുന്ന കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ. എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.
'യുവത ഗ്രാമതയുടെ സമഗ്രതക്കായി ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്.
ക്യാമ്പിന്റെ ഭാഗമായി മുതിർന്നവർക്ക് ഡിജിറ്റൽ സാക്ഷരത, കുട്ടികൾക്ക് സ്വയം സുരക്ഷാ ബോധവൽക്കരണവുമായി കരുതൽ കരങ്ങൾ, ലഹരി വിരുദ്ധ ക്യാമ്പയിൻ, പ്രാദേശിക ചരിത്രരചന, കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ വിത്തും കൈക്കോട്ടും തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ക്യാമ്പിന്റെ സമാപന സമ്മേളനം വടകര മുനിസിപ്പൽ ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ബിജുൽ കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇ.കെ.ലളിതാംബിക സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് കെ.കെ.രമേശൻ, വേണു കക്കട്ടിൽ, ഷംസു മഠത്തിൽ, വി.സി.രാജേഷ്, പ്രോഗ്രാം ഓഫീസർ അപർണ രാജ്, എം.കെ.റികിൽ, മുഹമ്മദ് ഷമീർ, ദിൽന, രശ്മി, ആവണി, അനർഘ് എന്നിവർ സംസാരിച്ചു.
Kadathanad Raja's Higher Secondary School NSS camp concludes







.jpeg)






.jpeg)


























