Jan 21, 2026 02:08 PM

വടകര:(https://vatakara.truevisionnews.com/) കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് തോടന്നൂർ മേഖലാ സമ്മേളനം കുട്ടോത്ത് നായനാർ ഭവനിൽ നടത്തി. റിട്ട. ഡിഡിഇ മനോജ് മണിയൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി. മോഹൻദാസ് ചടങ്ങിൽ അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം ടി ബാലകൃഷ്ണൻ, ഇ പി രാജൻ, പി ആർ സൂരജ്, ജില്ലാ ജോ.സെക്രട്ടറി ശ്രീനിവാസൻ ചെറു കുളത്തൂർ, വി വി വിനോദ്, സി രമ, കെ ബിന്ദു, അബ്ദുൾ ഘനി, സീതാലക്ഷ്മി, എ ശശിധരൻ എന്നിവർ സംസാരിച്ചു.

പി സുബിഷ് സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ പി രാജൻ (പ്രസിഡന്റ്), പി സുബീഷ് (വൈസ് പ്രസിഡന്റ്), രാജേഷ് പാലയാട് (സെക്രട്ടറി), ജെ അമൃത (ജോ. സെക്രട്ടറി), പി ആർ സുരജ് (ട്രഷറർ),

Kerala Sastra Sahitya Parishad held a regional conference

Next TV

Top Stories