വടകര: [vatakara.truevisionnews.com] കോട്ടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറും ഫ്രീസർ സമർപ്പണവും സംഘടിപ്പിച്ചു. 'നവകേരളത്തിന് സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയത്തിലായിരുന്നു സെമിനാർ.
വള്ളിയാട് ചുവ്വാംവെള്ളി താഴെ നടന്ന പരിപാടി കേരള ബാങ്ക് ചെയർമാൻ പി. മോഹനൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷിജു ഫ്രീസർ സമർപ്പണം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എടത്തട്ട രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. സി.പി. പ്രേംഭാസ് ബാബു സ്വാഗതവും സെക്രട്ടറി അശ്വിൻ കുമാർ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ, അഡ്വ. ഐ. മൂസ, കെ.പി. സജിത്ത്, കൂടത്താംകണ്ടി സുരേഷ്, സബിത മണക്കുനി, ഗോപിനാരായണൻ, ടി.വി. സഫീറ, ബുഷറ ഏരത്ത്, രഞ്ജിനി വെള്ളാച്ചേരി, അബ്ദുറഹിമാൻ, എം. സമദ്, എം.കെ. നാണു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Silver Jubilee celebration of Kottapalli Service Cooperative Bank


































