വടകര: [vatakara.truevisionnews.com] അറ്റകുറ്റപ്പണി നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് വൈകുന്നതിനാൽ വടകര പഴയ ബസ് സ്റ്റാൻഡിൽ പൊടിശല്യം രൂക്ഷമാകുന്നു. ബസ് ഗതാഗതം തടസ്സപ്പെടുന്ന രീതിയിലുള്ള വലിയ കുഴികൾ രൂപപ്പെട്ടതിനെത്തുടർന്ന് മൂന്ന് മാസം മുൻപാണ് ഇവിടെ മെറ്റലും പാറപ്പൊടിയും ഉപയോഗിച്ച് കുഴികൾ അടച്ചത്.
എന്നാൽ ടാറിങ് നടത്താത്തതിനാൽ ബസുകൾ കയറി ഇറങ്ങുമ്പോൾ വലിയ രീതിയിൽ പൊടി ഉയരുന്നത് യാത്രക്കാർക്കും തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുകയാണ്. കുഴികളിൽ നിറച്ചിരുന്ന പാറപ്പൊടി ഇളകി മറ്റ് ഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്ന അവസ്ഥയാണ്.
ഇത് കാരണം വീണ്ടും ടാറിങ് നടത്തണമെങ്കിൽ മെറ്റലും പൊടിയും പുതുതായി നിറയ്ക്കേണ്ടി വരും. ബസ് സർവീസ് നിർത്തിവെക്കുമെന്ന് ഉടമകൾ ഭീഷണി മുഴക്കിയപ്പോഴായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ നിലവിലെ പൊടി ശല്യത്തിനെതിരെ വ്യാപക പരാതി ഉയർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Dust pollution is increasing at the old bus stand in Vadakara









































