ഓർമ പുതുക്കി' പുതുപ്പണത്ത് വി. അസ്സൻ കുട്ടിയുടെ 73-ാമത് ചരമവാർഷികം ആചരിച്ചു

ഓർമ പുതുക്കി' പുതുപ്പണത്ത് വി. അസ്സൻ കുട്ടിയുടെ 73-ാമത് ചരമവാർഷികം ആചരിച്ചു
Apr 1, 2026 01:35 PM | By Krishnapriya S R

വടകര: (vatakara.truevisionnews.com) പുതുപ്പണത്തും പരിസരങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വി. അസ്സൻ കുട്ടിയുടെ 73-ാമത് ചരമവാർഷികം സി.പി.ഐ.എം പുതുപ്പണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

വടകരയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ നേതാവിന്റെ ഓർമ്മ പുതുക്കുന്നതിനായി രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകിട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

സി. എം. ഷാജി സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ലോക്കൽ കേന്ദ്രീകരിച്ച് നടന്ന പ്രകടനവും പൊതുയോഗവും കെ. പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി അസ്സൻ കുട്ടി നടത്തിയ പോരാട്ടങ്ങളെ യോഗം അനുസ്മരിച്ചു.

പി. ഗിരീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കെ. വിനു, എ. പി. മോഹനൻ എന്നിവർ സംസാരിച്ചു. 

V. Assan Kutty's 73rd death anniversary observed

Next TV

Related Stories
പരിശോധന ശക്തം; വടകരയിൽ ഫ്ലക്സ് ഷോപ്പുകൾക്കും സ്റ്റേഷനറി കടകൾക്കും പിഴ ചുമത്തി

Apr 1, 2026 01:42 PM

പരിശോധന ശക്തം; വടകരയിൽ ഫ്ലക്സ് ഷോപ്പുകൾക്കും സ്റ്റേഷനറി കടകൾക്കും പിഴ ചുമത്തി

ഫ്ലക്സ് ഷോപ്പുകൾക്കും സ്റ്റേഷനറി കടകൾക്കും പിഴ ചുമത്തി...

Read More >>
കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം

Mar 31, 2026 08:58 PM

കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം

കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ...

Read More >>
വിജയപ്രതീക്ഷ; വടകരയിൽ എം.കെ. ഭാസ്‌കരന്റെ  പര്യടനം തുടരുന്നു

Mar 31, 2026 03:07 PM

വിജയപ്രതീക്ഷ; വടകരയിൽ എം.കെ. ഭാസ്‌കരന്റെ പര്യടനം തുടരുന്നു

വിജയപ്രതീക്ഷ; വടകരയിൽ എം.കെ. ഭാസ്‌കരന്റെ പര്യടനം...

Read More >>
Top Stories










News Roundup