'പാട്ടുകേൾക്കാം'; ഹരിയാലി ഹരിതകർമസേനയ്ക്ക് ഇനി പാട്ടുകേട്ട് മാലിന്യം തരം തിരിക്കാം

'പാട്ടുകേൾക്കാം'; ഹരിയാലി ഹരിതകർമസേനയ്ക്ക് ഇനി പാട്ടുകേട്ട് മാലിന്യം തരം തിരിക്കാം
Apr 23, 2026 10:56 AM | By Fidha Parvin

വടകര : (vatakara.truevisionnews.com/) വടകര നഗരസഭയിലെ ഹരിയാലി ഹരിതകർമസേനയ്ക്ക് ഇനി പാട്ടുകേട്ട് മാലിന്യം തരം തിരിക്കാം. നാരായണ നഗറിലെ അജൈവ മാലിന്യം തരംതിരിക്കുന്ന എംആർഎഫ് കേന്ദ്രത്തിലേക്ക് വടകര സെൻട്രൽ റോട്ടറിയാണ് ഓഡിയോ സിസ്റ്റം നൽകിയത്. അജൈവ മാലിന്യം സംഗീതമാസ്വദിച്ച് തരം തിരിക്കാം എന്ന ആശയത്തിന്റെ സംസ്ഥാനത്തെ ആദ്യത്തെ പരിപാടിയാണ് വടകര ഹരിയാലിയിൽ നടപ്പാക്കിയത്.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ബിജോഷ് മാനുവൽ ഉദ്ഘാടനംചെയ്തു. റോട്ടറി വടകര സെൻട്രൽ പ്രസിഡന്റ് അഡ്വ. രാജൻ കായക്ക അധ്യക്ഷനായി. ഓഡിയോ സിസ്റ്റം നഗരസഭ വൈസ് ചെയർപേഴ്സൺ കെ എം ഷൈനി, ഹരിയാലി സെക്രട്ടറി രഷിദാ പവിത്രൻ എന്നിവർ ഏറ്റുവാങ്ങി. റോട്ടറി സെക്രട്ടറി എം പി സിനു, പി രാജകുമാർ, ജ്യോതി കുമാർ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹരിയാലി കോഓർഡിനേറ്റർ മണലിൽ മോഹനൻ സ്വാഗതവും പി കെ അനില നന്ദിയും പറഞ്ഞു.

'Let's listen to songs'; Hariyali Harithakarma Sena can now sort waste by listening to songs

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 23, 2026 11:01 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
 ഭീതി പടർത്താൻ; ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്

Apr 23, 2026 07:41 AM

ഭീതി പടർത്താൻ; ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്

വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച്...

Read More >>
കോലം കത്തിച്ചു, വടകരയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ

Apr 22, 2026 07:55 PM

കോലം കത്തിച്ചു, വടകരയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ

വടകരയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ...

Read More >>
ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

Apr 22, 2026 03:22 PM

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ...

Read More >>
ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 22, 2026 02:40 PM

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ...

Read More >>
Top Stories

News Roundup