ഇന്ത്യയുടെ അഭിമാനമായി വടകര സ്വദേശി ഡോ :നികിത ഹരി

ഇന്ത്യയുടെ  അഭിമാനമായി  വടകര സ്വദേശി ഡോ :നികിത ഹരി
May 22, 2026 05:29 PM | By Fidha Parvin
#LATEST NEWS #Dr. Nikitha Hari #VADAKARA

വടകര: (https://vatakara.truevisionnews.com/) ഓക്സ്ഫോർഡ് സർവകലാശാലയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയായ ഡോ :നികിത ഹരിയ്ക്ക് ഗൂഗിളിന്റെ പ്രഥമ ഹയർ എജ്യുക്കേഷൻ ഫാക്കൽറ്റി എഐ ഫെലോഷിപ്പ്യും അഡ്വാൻസ് എച്ച്.ഇ സീനിയർ ഫെലോഷിപ്പ്യും ലഭിച്ചു. ഉയർന്ന വിദ്യാഭ്യാസ രംഗത്ത് കൃത്രിമ ബുദ്ധിയുടെ എ ഐ ഉത്തരവാദിത്വമുള്ള ഉപയോഗം, നവീന പഠനരീതികൾ, വിദ്യാർത്ഥികേന്ദ്രിത വിദ്യാഭ്യാസ മാതൃകകൾ എന്നിവയിൽ നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ഈ ഇരട്ട അംഗീകാരം ലഭിച്ചത്.

ഡോ. നികിത ഹരി ഇന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ടീച്ചിങ്, റിസർച്ച് ഡിസൈൻ ആൻഡ് സപ്പോർട്ട് ഗ്രൂപ്പ്ന്റെ മേധാവിയായാണ് പ്രവർത്തിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം, എ ഐ അധിഷ്ഠിത പഠനരീതികൾ, സിസ്റ്റംസ് തിങ്കിംഗ്, സുസ്ഥിര വികസനം എന്നിവയെ ബന്ധിപ്പിക്കുന്ന ഗവേഷണ-പഠന പ്രവർത്തനങ്ങളിലൂടെയാണ് അവർ ആഗോള ശ്രദ്ധ നേടിയത്.

കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന്ഇലക്ട്രിക്കൽ എൻജിനീയറിങ്ൽ ഡോക്ടറേറ്റ് നേടിയ അവർ, പിന്നീട് ഓക്സ്ഫോർഡിൽ ഷ്ലംബർഷെ ഫാക്കൽറ്റി ഫോർ ദി ഫ്യൂച്ചർ പോസ്റ്റ്-ഡോക്ടറൽ ഫെലോ ആയി പ്രവർത്തിച്ചു. പിന്നീട് അക്കാദമിക് മേഖലക്ക് പുറമെ സ്റ്റാർട്ടപ്പുകൾ, ടെക്നോളജി കമ്പനികൾ, വിദ്യാഭ്യാസ നവീകരണ സംരംഭങ്ങൾ എന്നിവയിലും നേതൃത്വം വഹിച്ചു. എ ഐ അധിഷ്ഠിത എഡ്‌ടെക് മേഖലയിലെ രണ്ട് സ്ഥാപനങ്ങളുടെ സഹസ്ഥാപകയും സി ഓ വുമാണ് അവർ.

ഡോ. നികിത ഹരി ഒരു അക്കാദമിക് മാത്രമല്ല, ആഗോള വിദ്യാഭ്യാസ പരിഷ്‌കരണ ശബ്ദവുമാണ്. 100-ലധികം അന്താരാഷ്ട്ര പ്രഭാഷണങ്ങളും ടെഡ്എക്സ്ടോ ക്കുകളും നടത്തിയ അവർ, “എഐ:മേക്കിങ് ഓർ ബ്രേക്കിംഗ് എഡ്യൂക്കേഷൻ ” എന്ന വിഷയത്തിലെ സംസാരത്തിലൂടെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും യുവ ഗവേഷകർക്കും അവർ മാർഗനിർദേശങ്ങൾ നൽകി വരുന്നു.

ബ്രിട്ടനിലെ “ടോപ് 50 വുമൺ ഇൻ എൻജിനിയറിങ് പട്ടികയിൽ ഇടം നേടിയ അവർ, ഇമ്പേറില് കോളേജ് ലണ്ടൻ പ്രസിദ്ധീകരിച്ച എൻജിനീയേഴ്സ് മേക്കിങ് എ ഡിഫറൻസ്പുസ്തകത്തിലും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് ചേഞ്ച്മേക്കർ എന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്.

“ഭാവിയിലെ വിദ്യാഭ്യാസം എ ഐ ഉപയോഗിക്കുന്നതിൽ മാത്രം ഒതുങ്ങരുത്; മറിച്ച്എ ഐ സമൂഹത്തെ എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ തയ്യാറാക്കണം” എന്നതാണ് ഡോ. നികിത ഹരിയുടെ നിലപാട്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം സമൂഹമാറ്റത്തിനും സുസ്ഥിര ഭാവിക്കും വഴിയൊരുക്കുന്ന ശക്തിയാണെന്നും അവർ പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഗിളിന്റെഹയർ എജ്യുക്കേഷൻ ഫാക്കൽറ്റി എഐ ഫെലോഷിപ്പ് ലോകമെമ്പാടുമുള്ള ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എ ഐ അധിഷ്ഠിത പഠന നവീകരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന അധ്യാപകരെ ആദരിക്കുന്ന അന്താരാഷ്ട്ര പദ്ധതിയാണ്. അതേസമയം അഡ്വാൻസ് എച്ച്.ഇ സീനിയർ ഫെലോഷിപ്പ് ഉയർന്ന വിദ്യാഭ്യാസ രംഗത്ത് ദീർഘകാല അധ്യാപന-നേതൃത്വ മികവ് തെളിയിച്ചവർക്കുള്ള പ്രധാന അംഗീകാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

Content Highlights:- Dr. Nikitha Hari receives Google's inaugural Higher Education Faculty AI Fellowship and the Advance HE Senior Fellowshi

#LATEST NEWS #Dr. Nikitha Hari #VADAKARA

Next TV

Related Stories
വീൽചെയർ വിതരണവും അന്നദാനവുമായി വടകരയിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം

May 22, 2026 03:14 PM

വീൽചെയർ വിതരണവും അന്നദാനവുമായി വടകരയിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം

മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷമായി വടകരയിൽ വീൽചെയർ വിതരണവും അന്നദാനവും കൊടുത്തു...

Read More >>
കത്ത് നൽകി; കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ്  വേണം- പി ടി ഉഷ എം പി

May 22, 2026 12:45 PM

കത്ത് നൽകി; കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ് വേണം- പി ടി ഉഷ എം പി

കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ് വേണം കത്ത് നൽകി പി ടി ഉഷ എം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 22, 2026 12:23 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം ജനതാ ഹോസ്പിറ്റൽ...

Read More >>
സാമൂഹ്യവിരുദ്ധർ; അഴിയൂർ കക്കടവിൽ മാലിന്യം തളളിയ നിലയിൽ

May 22, 2026 11:45 AM

സാമൂഹ്യവിരുദ്ധർ; അഴിയൂർ കക്കടവിൽ മാലിന്യം തളളിയ നിലയിൽ

വടകര അഴിയൂർ കക്കടവിൽ മാലിന്യം തളളിയ നിലയിൽ...

Read More >>
Top Stories










News Roundup






Entertainment News