#Latest News #T Siddique #Child Farmers #Chombala
ചോമ്പാല: ( https://vatakara.truevisionnews.com/ ) പരിസ്ഥിതി ദിനത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കുട്ടി കർഷകരെ വളർത്തിയെടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. മന്ത്രിയായതിന് ശേഷം ആദ്യമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതിയിൽ ആശീർവാദം തേടി എത്തിയതായിരുന്നു അദ്ദേഹം. കുട്ടി കർഷകരെ വളർത്തിയെടുക്കാനുള്ള പദ്ധതിയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും തമ്മിൽ പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ 2026 വനിതാ കർഷക വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ വനിതാ കർഷകർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മണ്ണ് പരിശോധന രജിസ്റ്റർ തയ്യാറാക്കും. മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും മുൻ കേന്ദ്ര കൃഷി മന്ത്രി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ വാഗ്ദാനം ചെയ്തു.
യുഡിഎഫ് നേതാക്കളായ വി.എം. ചന്ദ്രൻ, ഐ. മൂസ, ആർ. ഷഹീൻ, കാവിൽ രാധാകൃഷ്ണൻ, ബവിത്ത് മലോൽ, പുറന്തോടത്ത് സുകുമാരൻ, കെ. കെ. മുരുകദാസ്, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, സുബിൻ മടപ്പള്ളി, ടി.വി. സുധീർ കുമാർ, ആവോലം രാധാകൃഷ്ണൻ, സി. കെ. വിശ്വനാഥൻ, സി. നിജിൻ, കുരിയാടി സതീശൻ, പ്രബിൻ പാക്കയിൽ, പി. രജനി എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Content Highlight: Content Highlights:- 'Kutty Karshaka' scheme to be launched on Environment Day; Agriculture Minister T. Siddique announces




































