#Latest News #Vatakara Suicide Case #K K Rama
വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം ലഭിക്കാത്തതിന്റെ പേരില്‍ ആത്യമഹത്യ ചെയ്യേണ്ടിവന്ന ഇബ്രാഹിമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സൊസൈറ്റിക്കെതിര ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കെ.കെ രമ എംഎല്‍എ.
ആത്മഹത്യചെയ്ത ഇബ്രാഹിമിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വടകര ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ കളിപ്പാട്ടങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും കച്ചവടത്തിലൂടെ ജീവിച്ച സാധാരണക്കാരനായ മനുഷ്യനാണ് ഇബ്രാഹിം ഹാജി.

അദ്ദേഹത്തിന്റെ മരണം മനഃസാക്ഷിയുള്ളവരെ മരവിപ്പിക്കുന്നതാണ്. കടത്തനാട് സൊസൈറ്റിയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കാനും പ്രശ്‌നപരിഹാരത്തിനുമായി സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. ഒരു കാലഘട്ടത്തില്‍ കേരളീയ സമൂഹത്തില്‍ സാധാരണ മനുഷ്യര്‍ക്ക് വലിയ ആശ്വാസമായിരുന്ന സഹകരണ പ്രസ്ഥാനം മഹത്തായ പാരമ്പര്യമുള്ള ഒരു സാമൂഹ്യ മുന്നേറ്റം കൂടിയാണ്.
അതിന്റെ വിശ്വാസ്യത തകര്‍ക്കുന്ന വാര്‍ത്തകള്‍ പലയിടങ്ങളില്‍ നിന്നായി വരികയാണ്. സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിലൂടെ സഹകരണ പ്രസ്ഥാനങ്ങള്‍ വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരും പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ പറഞ്ഞു.
Content Highlight: Content Highlights:- Elderly man's suicide: Government should conduct a proper investigation and bring the culprits to justice, says K.K. Rama MLA











































