തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത  ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ
Jun 1, 2026 08:37 PM | By Athira V
#Latest News #Vatakara Suicide Case #M V Jayarajan

വടകര : കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിച്ച് നല്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ .

ദുഖാർത്താറായ ഭാര്യ ഫൗസിയാ,മക്കൾ അനസ്, ഹസീന,നൂറ, മരുമകൻ സമീർ എന്നിവരുമായി സംസാരിച്ചു. കൂടെ സിപിഐഎം തിരുവള്ളൂർ ലോക്കൽ സെക്രട്ടറി കെ കെ ശങ്കരൻ,സി സി രതീഷ്, എം കെ അഖിലേഷ് ടി കെ ബാലൻ, ജി വി മിഥുൻ, നിധിൻ കെ വൈദ്യർ തുടങ്ങിയവർ എം വി ജയരാജന് ഒപ്പം വീട് സന്ദർശിച്ചു.

 മെയ് 29-നാണ് തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിംകുട്ടി ഹാജി (71) ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 75 ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിം ഹാജി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ഇബ്രാഹിമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സൊസൈറ്റിക്കെതിര ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും പ്രധിഷേധം തുടരുകയാണ്.

Content Highlight: Content Highlights:- MV Jayarajan visits the house of Ibrahim Haji, who committed suicide in Thiruvallur

#Latest News #Vatakara Suicide Case #M V Jayarajan

Next TV

Related Stories
അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

Jun 12, 2026 03:23 PM

അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ...

Read More >>
ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jun 12, 2026 02:44 PM

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്...

Read More >>
വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

Jun 12, 2026 10:53 AM

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
Top Stories

News Roundup

GCC News

Entertainment News