#Latest News #Vatakara Local News #National Highways Authority #Kunjippally
വടകര : ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കുഞ്ഞിപ്പള്ളി ടൗണിൽ ദേശീയ പാത അതോററ്ററി അടിപ്പാത അനുവദിച്ചു. വർഷങ്ങൾ നിണ്ടു നിന്ന പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ അടിപ്പാത ലഭിച്ചത്.
ഷാഫി പറമ്പിൽ എം പി , കെ കെ രമ എം എൽ എ എന്നിവർ അടക്കമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഇടപെടലാണ് ഇതിന് ആക്കം കൂടിയത്. അടിപ്പാതയുടെ അഭാവം മൂലം കുഞ്ഞിപ്പള്ളി ടൗൺ രണ്ടായി മുറിയുമെന്ന് പരാതി ഉയർന്നിരുന്നു.
ആവശ്യങ്ങൾക്കായി വിവിധ ഓഫീസുകളിലും കമ്യൂണിറ്റി ഹെൽത്ത് സെൻറ്ററിലേക്ക് പോകാനുള്ള രോഗികൾക്കും , കച്ചവടക്കാർക്കും മറ്റും അടിപ്പാത അതാവശ്യമാണ്.
ഇത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി നേതൃത്വത്തിൽ പ്രക്ഷോഭം നടത്തി വരികയായിരുന്നു. കേന്ദ്ര ഉപരിതല മന്ത്രി നിധിൻ ഗഡ് ഗിരിയെ അടക്കം ഈ വിഷയവുമായി ബന്ധപ്പെട്ടിരുന്നു. ദേശിയ പാത അതോററ്ററി ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് സാധ്യത പഠനവും നടത്തി. ഒടുവിലാണ് അടിപ്പാത അനുവദിച്ചത്. നിർമാണ ജോലികൾ തുടങ്ങാനുള്ള നടപടി ദേശീയ പാത അതോററ്ററി ഉടൻ ആരംഭിക്കുമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു
ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത യഥാർത്ഥ്യമാക്കിയ ഷാഫി പറമ്പിൽ എം പി കെ കെ രമ എം എൽ എന്നിവർക്ക് അഭിവാദ്യം അർപ്പിച്ച് ജനകീയ മുന്നണി അഴിയൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ ആഹ്ലാദപ്രകടനവും . ജനകീയ കുട്ടായ്മയും നടത്തി.
യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് യു എ റഹീം അധ്യക്ഷത വഹിച്ചു.പ വി പി പ്രകാശൻ , പി ബാബുരാജ്, പ്രദീപ് ചോമ്പാല , കെ പി രവീന്ദ്രൻ, സി സുഗതൻ , കെ കെ ഷെറിൻ കുമാർ , കെ പി വിജയൻ, ഷാജിത്ത് കൊട്ടാരത്തിൽ, ജബ്ബാർ അഴിയൂർ. കെ കെ രാജൻ, എന്നിവർ സംസാരിച്ചു.
Content Highlight: After popular protests, the National Highways Authority finally allowed the underpass in Kunjippally Town.
#Latest News #Vatakara Local News #National Highways Authority #Kunjippally









































