#latest news #DYFI #Vadakara #cricket tournament
വടകര:(https://vatakara.truevisionnews.com/) വടകര ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ടൗൺ മേഖല കമ്മിറ്റി കരിമ്പനപ്പാലത്ത് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. 10 മേഖല കമ്മിറ്റികൾ പങ്കെടുത്ത മത്സരത്തിൽ നടക്കുതാഴ നോർത്ത് മേഖല കമ്മിറ്റി വിജയിച്ചു.
വടകര ടൗൺ മേഖല കമ്മിറ്റി റണ്ണേ ഴ്സ് അപ്പായി. മികച്ച ബാറ്റ്സ്മാ നായി ശ്രീദീപിനെയും ബൗള റായി ഒ വി ആകാശിനെയും തെരഞ്ഞെടുത്തു. വിജയികൾ ക്കുള്ള ട്രോഫി ബ്ലോക്ക് ട്രഷ റർ ടി ടി ജെനീഷ് വിതരണം ചെയ്തു. ഷിജിൻലാൽ, എസ് രോഹിത്, ദിഗേഷ്, സ്വാതി എന്നിവർ നേതൃത്വം നൽകി.
Content Highlight: Friendly cricket; Vadakara DYFI organized a friendly cricket tournament










































