#Latest news #Memunda Higher Secondary School #Students
വടകര: (vatakara.truevisionnews.com) മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിവിധ തലത്തിൽ വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. വടകര ടൗൺ ഹാളിൽ നടന്ന ആദരം 2026 പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഗീത ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രഭാകരൻ അധ്യക്ഷനായി.
500 ലേറെ വിദ്യാർഥികളെ അനുമോദിച്ചു. ഡോ. എം എ സിദ്ദിഖ്, സ്കൂൾ പിടിഎ പ്രസിഡൻ്റ് അരുൺ രാജ്, എം നാരായണൻ, പഞ്ചായത്തംഗം ഒ പി രാജൻ, തോട ന്നൂർ എഇഒ വി എം സുരേന്ദ്രൻ, തോടന്നൂർ ബിപിസി കെ കെ മനോജ് കുമാർ, പി കെ കൃഷ്ണദാ സ്, ഒപി ബാബു, ബി ബീന, പി കെ ജിതേഷ്, സി വി കുഞ്ഞമ്മദ്, സി എം ഷാജി, കെ പി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു
Content Highlight: Memunda Higher Secondary School students felicitated











































