ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്ക്; പഠനോപകരണ വിതരണവും നടത്തി

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്ക്; പഠനോപകരണ വിതരണവും നടത്തി
Jul 4, 2026 10:01 PM | By Athira V
#Latest News #Kunnummakkara Service Cooperative Bank #Vatakara

കുന്നുമ്മക്കര: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രൗഢമായ ചടങ്ങ് സംഘടിപ്പിച്ചു.

വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും അതോടൊപ്പം പുതിയ അധ്യയന വർഷത്തേക്കുള്ള പഠനോപകരണ വിതരണവും ചടങ്ങിൽ വെച്ച് നടന്നു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി. സതീഷ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ. കെ. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി ബാങ്ക് നടപ്പിലാക്കുന്ന 'വിദ്യാനിധി' ലഘു സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ തട്ടോളി നിർവ്വഹിച്ചു.

ചടങ്ങിൽ എം. എ. ചന്ദ്രൻ, കുറുന്തർത്ത് രാജൻ, എം. കെ. യൂസഫ് ഹാജി, പി. М. പുരുഷോത്തമൻ, ഉണ്ണികൃഷ്ണൻ കൃഷ്ണാലയം, പ്രമോദ് ഐ. എം. തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാങ്ക് സെക്രട്ടറി പ്രസീത് കുമാർ പരിപാടിക്ക് സ്വാഗതം ആശംസിക്കുകയും അനിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Content Highlight: Kunnummakkara Service Cooperative Bank felicitates students who achieved outstanding success

#Latest News #Kunnummakkara Service Cooperative Bank #Vatakara

Next TV

Related Stories
ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കണം: താലൂക്ക് വികസന സമിതി

Jul 4, 2026 09:28 PM

ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കണം: താലൂക്ക് വികസന സമിതി

ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കണം, താലൂക്ക് വികസന...

Read More >>
പ്രവര്‍ത്തന മികവ് ; ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം

Jul 4, 2026 04:45 PM

പ്രവര്‍ത്തന മികവ് ; ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം

ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍...

Read More >>
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ്  ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:28 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ...

Read More >>
അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ  എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

Jul 4, 2026 02:24 PM

അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

അഭിമന്യു രക്തസാക്ഷി ദിനം വടകരയിൽ എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ്...

Read More >>
 രാഷ്രിയ സംരക്ഷണം ഒരുക്കുന്നു ;കാഫിർ സ്‌ക്രീൻഷോട്ട്  കേസ്  ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

Jul 4, 2026 02:10 PM

രാഷ്രിയ സംരക്ഷണം ഒരുക്കുന്നു ;കാഫിർ സ്‌ക്രീൻഷോട്ട് കേസ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌...

Read More >>
Top Stories

News Roundup

Entertainment News