വടകര : ( vatakaranews.in) ചിരിച്ച മുഖത്തോടെ ജനങ്ങളോടൊപ്പം നിന്ന പ്രിയപ്പെട്ട പ്രേംനാഥിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയർപ്പിക്കുന്നതായി കെ.കെ രമ എം എൽ എ . വടകരയുടെ മുൻ എം.എൽ.എ യും സോഷ്യലിസ്റ്റ് നേതാവുമായ അഡ്വ.എം.കെ പ്രേംനാഥിന് അന്ത്യാഞ്ജലി.


കറകളഞ്ഞ സോഷ്യലിസ്റ്റും മനുഷ്യസ്നേഹിയും രാഷ്ട്രീയ നൈതികതയും പുലർത്തിയ അപൂർവ വ്യക്തിത്വമായിരുന്നു പ്രേമേട്ടൻ. വിദ്യാർത്ഥി കാലം മുതൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സംസ്ഥാന നേതൃപദവിയിലുണ്ടായ പ്രേംനാഥ് ജീവിതത്തിലുടനീളം രാഷ്ട്രീയ വിശുദ്ധി കാത്തുസൂക്ഷിച്ചു.
രാഷ്ട്രീയമായി വ്യത്യസ്ത ധാരകളിൽ നിൽക്കുമ്പോഴും എല്ലാ കാര്യങ്ങളും മറയില്ലാതെ സംവദിച്ച വ്യക്തിത്വമായിരുന്നു. ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ വ്യക്തിപരമായും രാഷ്ട്രീയ പിന്തുണയോടെയും ഒപ്പം നിന്ന മനുഷ്യസ്നേഹി.
അടിയന്തരാവസ്ഥയുടെ ക്രൂരമർദനങ്ങളുടെ അവശേഷിപ്പ് ശരിരത്തിൽ വേദനയുളവാക്കുമ്പോഴും ചിരിച്ച മുഖത്തോടെ ജനങ്ങളോടൊപ്പം നിന്ന പ്രിയപ്പെട്ട പ്രേംനാഥിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി യർപ്പിക്കുന്നതായും കെ.കെ രമ അനുശോചന കുറിപ്പിൽ പറഞ്ഞു.
#mkpremnad #kkrama #vatakara