വടകര : അന്തരിച്ച മുൻ എം എൽ എ എയും സോഷ്യലിസ്റ്റുമായ എം കെ പ്രേംനാഥിന് ആദരാഞ്ജലി അർപ്പിക്കാൻ കടത്തനാട്ടിലെ ജനത ടൗൺ ഹാളിലേക്ക് ഒഴുകുന്നു. ബേബി മെമ്മോറിൽ വച്ച് അന്തരിച്ച പ്രേംനാഥിന്റെ മൃതദേഹം വടകര ടൗൺ ഹാളിൽ പൊതു ദർശനത്തിനെത്തിച്ചു.


ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ്.
കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു.
ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പ്രേംനാഥ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ജനതാദളിനൊപ്പം അടിയുറച്ചു നിന്നു. എംപി വീരേന്ദ്രകുമാറിനൊപ്പം നിന്ന പ്രേംനാഥ് ഇടക്കാലത്ത്, പിണങ്ങി ജെഡിഎസിലേക്ക് പോയെങ്കിലും വീണ്ടും എല്‍ജെഡിയില്‍ തിരികെയെത്തി.
വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ ടി.ഇ പ്രഭ കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. മണ്ണാർക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമാണ്. മകൾ : ഡോ. പ്രിയ പ്രേംനാഥ് ( ദുബൈ). മരുമകൻ : കിരൺ കൃഷ്ണ ( ദുബൈ).
#mkpremnad #Kadthanadu #pay #homage #Deadbody #Vadakara #townhall