വടകര : ( vatakaranews.in ) വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ ഇന്നലെ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. ഓർക്കാട്ടേരി മുയിപ്ര സ്വദേശി വട്ടർപറമ്പത്ത് റയീസ് (39 ) ആണ് മരിച്ചത്.


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം റയീസിന്റെ സഹോദരൻ തിരിച്ചറിഞ്ഞതായി വടകര സി ഐ പി എം മനോജ് പറഞ്ഞു.
വില്ല്യാപ്പള്ളിയ്ക്കടുത്ത് നിന്ന് മൂന്നു ദിവസം മുൻപ് റയീസിനെ കാണാതായിരുന്നു. മരണകാരണം പോസ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു .
വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
വസ്ത്രങ്ങൾ അഴിഞ്ഞനിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയനിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.
#Bodyfound #Villyapalli #identified #deceased #native #Muipra