#deadbody | കൈത്തോട്ടിൽ റയീസിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

#deadbody | കൈത്തോട്ടിൽ റയീസിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Sep 29, 2023 05:47 PM | By Athira V

വടകര : വില്ല്യാപ്പള്ളി കാർത്തികപ്പള്ളി റോഡിലെ കൈത്തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ശ്വാസകോശത്തിൽ വെള്ളം കടന്നതാണ് മരണകാരണമായി പോസ്റ്റുമാർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹം അമരാവതിയിലെ സഹോദരിയുടെ വീട്ടിൽ എത്തിച്ചതിന് ശേഷം മുയിപ്ര കൊമ്പുകുളങ്ങര പള്ളിയിൽ ഖബറിസ്ഥാനിൽ സംസ്ക്കരിക്കും.

കാർത്തികപള്ളി മെഹ്ഫിൽ ലത്തീഫിന്റെ സഹോദരനാണ് റയീസ്. ഓർക്കാട്ടേരി മുയിപ്ര സ്വദേശി വട്ടർപറമ്പത്ത് റയീസ് (39 ) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം റയീസിന്റെ സഹോദരൻ തിരിച്ചറിഞ്ഞതായി വടകര സി ഐ പി എം മനോജ് പറഞ്ഞിരുന്നു.

വില്ല്യാപ്പള്ളിയ്ക്കടുത്ത് നിന്ന് മൂന്നു ദിവസം മുൻപ് റയീസിനെ കാണാതായിരുന്നു. വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.വസ്ത്രങ്ങൾ അഴിഞ്ഞനിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയനിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

#Rayees #founddead #Preliminary #postmortem #report

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

May 11, 2025 03:33 PM

ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup