കടമേരി: മാലിന്യമുക്തം നവകേരളം കേമ്പയിന്റെ ഭാഗമായ് മാലിന്യമുക്ത സന്ദേശം വീടുകളിൽ എത്തിക്കുന്നതിന് എല്ലാ വീടുകളിലും വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ തുണിസഞ്ചി എത്തിക്കാൻ കടമേരി എൽ പി സ്കൂളിൽ ചേർന്ന ശൂചികരണ സംഘാടക സമിതി തീരുമാനിച്ചു.


ഒക്ടോബർ 2 ന് വാർഡിൽ കടമേരി എൽ പി സ്കൂൾ പരിസരം, കെ.വി പിടിക, മാക്കം മൂക്ക്, കുറ്റിവയൽ എന്നീ 4 കേന്ദ്രങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്താൻ തീരുമാനിച്ചു.
സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായുള്ള മാലിന്യമുക്ത പ്രതിജ്ഞ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ്കുമാർ എം എം ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ആധ്യക്ഷം വഹിച്ചു. കടമേരി എൽ പി സ്ക്കൂൾ പ്രധാന അധ്യാപിക ആശ കെ , ആശാവർക്കർ ചന്ദ്രി പി , സീന ഇ കെ , ശ്രീനാഥ് എം, നിഷ പി, ഷീജ കെ, രാജീഷ കെ വി എന്നീവർ സംസാരിച്ചു.
#Garbagefree #Kerala #Ayancherry #GramPanchayat #deliver #cloth #bags #every #house #12thward