അഴിയൂരില്‍ ഞായറാഴ്ച കടുത്ത നിയന്ത്രണം

അഴിയൂരില്‍  ഞായറാഴ്ച കടുത്ത നിയന്ത്രണം
Jan 21, 2022 03:12 PM | By Rijil

അഴിയൂര്‍: ജനുവരി 23 ജനുവരി 30 എന്നീ തീയതികളില്‍ (ഞായറാഴ്ചകള്‍) ആവശ്യ സര്‍വീസ് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂയെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അന്നേദിവസം യാത്രചെയ്യുന്നവര്‍ സ്വയം സാക്ഷ്യപത്രം കയ്യില്‍ കരുതണം.

ഈ ദിവസങ്ങളിലെ കല്യാണങ്ങളില്‍ 20 പേര്‍ മാത്രം ,ആവശ്യ സര്‍വീസ് കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ മാത്രം ഹോട്ടലുകള്‍ പാര്‍സല്‍ മാത്രം രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ. അഴിയൂരില്‍ കോവിഡ് രോഗികള്‍ 107 എണ്ണം ആയതിനാല്‍ ഞായാറഴ്ച ഒഴികെയുള്ള ദിവസങ്ങളിലെ കല്യാണങ്ങളില്‍ 50 പേര്‍ മാത്രം.

ബീച്ചുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കുന്നതല്ല. പൊതു പരിപാടികള്‍ അനുവദിക്കുന്നതല്ല. മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുന്നതാണ്. വാര്‍ഡ് തലത്തില്‍ ആര്‍ ആര്‍ ടി യുടെ മേല്‍നോട്ടത്തില്‍ വാക്‌സിന്‍ എടുക്കാത്തവര്‍, മറ്റു മാറാരോഗികള്‍ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കേണ്ടതും ആവശ്യാനുസരണം പള്‍സ് ഓക്‌സിമീറ്റര്‍ കരുതി വെക്കുകയും വേണം.

ഇതിനായി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് ആര്‍. ആര്‍. ടി യോഗങ്ങള്‍ ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ്. അറിയിപ്പില്‍ പറയുന്നു.

Strict control on Sunday in Azhiyur

Next TV

Related Stories
മടപ്പള്ളി കോളേജിൽ അടിസ്ഥാന ജീവൻ രക്ഷ പരിശീലനം നടത്തി

Nov 24, 2025 04:54 PM

മടപ്പള്ളി കോളേജിൽ അടിസ്ഥാന ജീവൻ രക്ഷ പരിശീലനം നടത്തി

അടിസ്ഥാന ജീവൻ രക്ഷ പരിശീലനം,ഗ്ലോബൽ അസോസിയേഷൻ ഓഫ് മടപ്പള്ളി കോളേജ്...

Read More >>
ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

Nov 24, 2025 12:56 PM

ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

തിരഞ്ഞെടുപ്പ് കൺവെൻഷൻ...

Read More >>
വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Nov 24, 2025 12:37 PM

വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ബസ് ഇടിച്ച് ബൈക്ക് യാത്രികൻ...

Read More >>
Top Stories










News Roundup