#Boataccident | അഴിത്തലയിലെ ബോട്ട് അപകടം; കോസ്റ്റൽ പോലീസ് തിരിഞ്ഞു നോക്കിയില്ല -മത്സ്യതൊഴിലാളികൾ

#Boataccident | അഴിത്തലയിലെ ബോട്ട് അപകടം; കോസ്റ്റൽ പോലീസ് തിരിഞ്ഞു നോക്കിയില്ല  -മത്സ്യതൊഴിലാളികൾ
Dec 21, 2024 11:08 AM | By akhilap

വടകര: (vatakara.truevisionnews.com) അഴിത്തലയിൽ ഇന്ന് രാവിലെ മത്സ്യതൊഴിലാളിയുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തിൽ കോസ്റ്റൽ പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി.

ഏകദേശം ആറ് നോട്ടിക്കൽ മൈൽ ദൂരത്ത് ശക്തമായ കാറ്റിൽ ബോട്ട് അപകടത്തിൽപ്പെട്ട വിവരമറിയിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ലെന്നാണ് ആക്ഷേപം.

രക്ഷാ പ്രവർത്തനത്തിന് പോകേണ്ട ബോട്ടിൽ ഡ്രൈവർ ഇല്ലെന്ന് പറഞ്ഞ് കോസ്റ്റൽ പോലീസ് കൈമലർത്തുകയാണ് ചെയ്തതെന്ന് മത്സ്യതൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. ഈ അവസരത്തിൽ നാട്ടുകാരായ മത്സ്യതൊഴിലാളികൾ തന്നെയാണ് ആവശ്യമായ നടപടി കൈക്കൊണ്ടത്.

കോസ്റ്റൽ പോലീസിന്റേത് നിരുത്തരവാദ നിലപാടാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സദാ സമയവും സജ്ജമാക്കി നിർത്തേണ്ട രക്ഷാ ബോട്ടിന് ഡ്രൈവർ ഇല്ല എന്ന് പറഞ്ഞ അധികാരികൾക്ക് എതിരെ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും പരാതി നൽകുമെന്ന് മത്സ്യ തൊഴിലാളി വികസന ക്ഷേമ സംഘം പ്രസിഡന്റുമാരായ വി.പി.അബ്ദുൾ ശുക്കൂറും എൻ.പി.ഹംസയും അറിയിച്ചു.

അതേസമയം ബോട്ടിന് ഡ്രൈവർ ഇല്ലെന്ന് ആരോട് പറഞ്ഞിട്ടില്ലെന്ന് കോസ്റ്റൽ പോലീസ് വ്യക്തമാക്കി. പോലീസ് രംഗത്തിറങ്ങുമ്പോഴേക്കും മത്സ്യതൊഴിലാളികൾ തന്നെ വേണ്ടത് ചെയ്തെന്ന് അറിയിച്ചതായും പോലീസ് വ്യക്തമാക്കുന്നു.

#Boat #accident #Azhithala #Coastal #Police #fishermen

Next TV

Related Stories
#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

Dec 21, 2024 08:46 PM

#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

ലഹരിക്കെതിരെ പൊരുതാനും കാർഷിക സംസ്കാരം സ്വായത്തമാക്കാനും വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം...

Read More >>
#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

Dec 21, 2024 03:06 PM

#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

ലോകനാർകാവിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ്...

Read More >>
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

Dec 21, 2024 01:48 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 21, 2024 12:12 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories