വടകര: (vatakara.truevisionnews.com) ലോകനാർകാവ് ദേവസ്വം കളരി സംഘം നേതൃത്വത്തിൽ കടത്തനാട് കെപിസിജിഎം കളരി സംഘത്തിന്റെ 60-ാം വാർഷികാഘോഷം 'ഖളൂരിക'യുടെ സമാപന സമ്മേളന ഭാഗമായി നടക്കുന്ന ജില്ലാതല കളരിപ്പയറ്റ് പ്രദർശന മത്സരവും നാളെ നടക്കും.
ലോകനാർകാവിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ് മത്സരം.
വൈകിട്ട് 4.30ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ കെ ശ്രീധരൻ, ടി രാജൻ, കെ ഗോപാലൻ, ഗുരുക്കൾ മധു പുതുപ്പണം എന്നിവർ പങ്കെടുത്തു.
#Kalari #Sangam #Anniversary #Celebration #Kalari #Payat #Exhibition #Competition #tomorrow