വടകര: (vatakara.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സുബീഷ്, സ്കൂൾ മാനേജർ എം നാരായണൻ മാസ്റ്റർ,പ്രധാനാധ്യാപകൻ പി കെ ജിതേഷ്, പിടിഎ പ്രസിഡന്റ് ഡോ.എം വി തോമസ്, ആർ ബാലറാം, പി പി പ്രഭാകരൻ മാസ്റ്റർ, പി സി സുരേഷ്, ജയശ്രീ ദിലീപ്, എ പി അമർനാഥ്,എൻ പി സന്തോഷ്, സി വി കുഞ്ഞമ്മദ്, ആർ പി രാജീവൻ മാസ്റ്റർ, പി കെ ജയരാമൻ, മച്ചിൽ മജീദ്, റഹിം മാസ്റ്റർ, ടി പി രാജുലാൽ എന്നിവർ പങ്കെടുത്തു
#Memundas #talents #Reception #Vadakara #Railway #Station