വടകര: (vatakara.truevisionnews.com) വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
കാസർഗോഡ് ഉപ്പള സ്വദേശിയായ പെരുവോഡി ഹൗസ് മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്. സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ രാജേഷ് കുമാർ സി. ആർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരനെ www.fortifiedtrade.co എന്ന വെബ്ബ്സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിംഗ് ചെയ്യിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയതിൽ മുഖ്യ പ്രതികളിൽ ഒരാളാണ് മുഹമ്മദ് ഇൻഷാദ്.
പ്രതിയുടെ ഇമെയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. എൽഒസി നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് മംഗലാപുരം ബജ്പേ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ തടഞ്ഞു വെക്കുകയായിരുന്നു.
കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
അന്വേഷണ സംഘത്തിൽ എസ്.ഐ. അബ്ദുൽ ജലീൽ, കെ എസ്.സി.പി. ഒ.വിജു കെ.എം, സി.പി.ഒ. മാരായ അബ്‌ദുൾ സമദ്, ശരത്ത് ചന്ദ്രൻ, ശ്രീനേഷ് എം എന്നിവരും ഉണ്ടായിരുന്നു.
#incident #extortion #one #crore #rupees #fake #online #trading #One #person #arrested