#Hartal | നാളത്തെ അഴിയൂർ പഞ്ചായത്ത് ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല

#Hartal | നാളത്തെ അഴിയൂർ പഞ്ചായത്ത് ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല
Jan 13, 2025 10:17 PM | By akhilap

വടകര: (vatakara.truevisionnews.com) കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത പ്രവർത്തികൾ തടഞ്ഞ മഹല്ല് കോർഡിനേഷൻ കമ്മിറ്റി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഴിയൂർ പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല.

ദേശീയപാർട്ടി എന്ന നിലയിൽ ബിജെപിയ് ക്ക് എല്ലായിടത്തും ഒരേ നിലപാടാണെന്നും വികസനത്തിന് ബിജെപി എതിരല്ലെന്നും നേതാക്കൾ പറഞ്ഞു.

തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമി ഭാഗികമായും,മുക്കാളി അവധൂത മാത സമാധി മണ്ഡപവും, ചെല്ലട്ടാം വീട്ടിൽ ക്ഷേത്രവും ദേശീയപാത നിർമ്മാണ പ്രവർത്തിക്കായി പൂർണ്ണമായും പൊളിച്ച് നീക്കുകയും ചെയ്തപ്പോൾ പ്രതിഷേധിക്കാതിരുന്നവർ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു.

ഇത് ഇരട്ടത്താപ്പാണെന്നും ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാനുള്ള കുതന്ത്രമാണെന്നും ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി വി സുബീഷ്, ജന:സെക്രട്ടറി അരുൺ കോറോത്ത് റോഡ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു

#BJP #support #tomorrows #Azhiyur #panchayat #hartal

Next TV

Related Stories
#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

Jan 14, 2025 09:30 PM

#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

നഗരസഭ സാംസ്കാരിക ചത്വരത്തിൽ നോവലിസ്റ്റ് എം വി ജനാർദ്ദനൻ ഉദ്ഘാടനം...

Read More >>
#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

Jan 14, 2025 01:42 PM

#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

സാംസ്കാരിക ചത്വരത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഹരിത ടൗൺ പ്രഖ്യാപനം...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 14, 2025 01:00 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories

News Roundup