കുറുന്തോടി: (vatakara.truevisionnews.com) സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണിയൂർ ലോക്കൽ സംഘാടക സമിതി നേതൃത്വത്തിൽ 'സർഗവസന്തം' കലാ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു.
നാടൻപാട്ട് കലാകരൻ ബിനീഷ് മങ്കര ഉദ്ഘാടനംചെയ്തു.
എ വി ബാബു അധ്യക്ഷനായി. സായ് ബാലൻ മുഖ്യാതിഥിയായി.
ബി സുരേഷ് ബാബു, എം എം സജിന, കെ മുരളി, കെ കെ പ്രദീപൻ എന്നിവർ സംസാരിച്ചു.
ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് നിർമാണ മത്സരത്തിൽ യുവതാര ബ്രാഞ്ച് ജേതാക്കളായി. ചങ്ങരോത്ത് വെസ്റ്റ് ബ്രാഞ്ച്, വെട്ടിൽ വെസ്റ്റ് ബ്രാഞ്ച് എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.
#CPIM #District #Conference #Maniyur #local #organizer #art #culture #program