#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി
Jan 14, 2025 09:30 PM | By akhilap

വടകര: (vatakara.truevisionnews.com) വടകരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് അനുബന്ധമായുള്ള പുസ്തകോത്സവത്തിന് തുടക്കമായി. ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവം ലിങ്ക് റോഡിന് സമീപത്തായാണ് സജ്ജമാക്കിയത്.

നഗരസഭ സാംസ്കാരിക ചത്വരത്തിൽ നോവലിസ്റ്റ് എം വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

ഡോ. തോമസ് ആദ്യ വിൽപന ഏറ്റുവാങ്ങി.പുസ്തകമേളയിൽ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാദകരുടെയും പുസ്തകം ലഭ്യമാണ്.

ആയിരത്തിലധികം ടൈറ്റിലുകളിലായി 10000 ൽ അധികം പുസ്തകങ്ങൾ മേളയിലുണ്ട്. കഥ, കവിതകൾ, നോവൽ, രാഷ്ട്രീയം, ആത്മകഥ, ചരിത്ര പുസ്തകങ്ങൾ, ബാലസാഹിത്യങ്ങൾ, നാടങ്ങൾ, ലേഖനങ്ങൾ തുടങ്ങി പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും ഏറ്റവും പുതിയ പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്.ആകർഷകമായ വിലക്കിഴിവും ഉണ്ട്.

എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ പുസ്തകമേള ഉണ്ടാവും. മനയത്ത് ചന്ദ്രൻ അധ്യക്ഷനായി. ടി രാധാകൃഷ്ണൻ, പി എസ് ബിന്ദു മോൾ, ടി സി രമേശൻ, എ വി സലിൽ എന്നിവർ സംസാരിച്ചു.നർത്തകി റിയ രമേഷ് അവതരിപ്പിച്ച പി ഭാസ്കരൻ്റെ തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായി.

ചരിത്ര പ്രദർശനം വ്യാഴം തുടങ്ങും. സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

തുടർന്ന് കോട്ടപ്പറമ്പിൽ പി ജയചന്ദ്രൻ അനുസ്മരണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. രാത്രി 7.30ന് ഇപ്റ്റ നാട്ടരങ്ങ് പാട്ടും പടവെട്ടും പരിപാടിയും നടക്കും

#CPIM #District #Conference #Book #festival #started #Vadakara

Next TV

Related Stories
#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

Jan 14, 2025 01:42 PM

#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

സാംസ്കാരിക ചത്വരത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഹരിത ടൗൺ പ്രഖ്യാപനം...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 14, 2025 01:00 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Hartal | നാളത്തെ അഴിയൂർ പഞ്ചായത്ത് ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല

Jan 13, 2025 10:17 PM

#Hartal | നാളത്തെ അഴിയൂർ പഞ്ചായത്ത് ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല

ദേശീയപാർട്ടി എന്ന നിലയിൽ ബിജെപിയ് ക്ക് എല്ലായിടത്തും ഒരേ നിലപാടാണെന്നും വികസനത്തിന് ബിജെപി എതിരല്ലെന്നും നേതാക്കൾ...

Read More >>
Top Stories










News Roundup