Jan 15, 2025 01:19 PM

വടകര: (vatakara.truevisionnews.com) ജിഎസ്‌ടിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ ചുമത്തിയ 18 ശതമാനം ജിഎസ്‌ടി പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥക്ക് ഇന്ന് വടകരയിൽ സ്വീകരണം.

വൈകിട്ട് ആറിന് നഗരസഭ സാംസ്കാരിക ചത്വരത്തിലാണ് സ്വീകരണം.

സ്വീകരണ പരിപാടിയുടെ ഭാഗമായി വൈകിട്ട് നാലിന് വോയ്‌സ് ഓഫ് വടകരയുടെ ഗാനസന്ധ്യയും രാത്രി എട്ടിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ 'ശ്വാസം' നാടകവും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ സി കെ വിജയൻ, എം എം ബാബു, ഡി എം ശശീന്ദ്രൻ, വി അസീസ്, കെ എൻ വിനോദ്, വി ടി കെ സുമൻ എന്നിവർ പങ്കെടുത്തു.

#Ganasandhya #Reception #trade #protection #march #Vadakara #today

Next TV

Top Stories