മണിയൂർ: (vatakara.truevisionnews.com) എളമ്പിലാട് കാർഷിക വ്യാവസായിക ഉൽപ്പാദക വിതരണ സംഘം ചെരണ്ടത്തൂർ ചിറയിൽ എട്ടേക്കറിൽ നടത്തുന്ന പുഞ്ചകൃഷിയുടെ ഞാറ് നടീൽ ഉത്സവം നടത്തി.
മണിയൂർ കൃഷി ഓഫീസർ ശ്രീലക്ഷ്മി ഉദ്ഘാടനംചെയ്തു.
പെരുംതോട്ടത്തിൽതാഴ, കണ്ണമ്പത്ത്‌താഴ ഭാഗത്താണ് കൃഷി ഇറക്കുന്നത്.
ഇ വി പക്രൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷൈനി, കെ ശശിധരൻ, കൃഷി അസിസ്റ്റന്റ് അനൂപ്, എം പി ബാലകൃഷ്ണൻ, സി പി സുനിത തുടങ്ങിയവർ സംസാരിച്ചു.
#Punchakrishi #Elampilad #Agro #Industrial #Producer #Distribution #Group #organized #Njaar #Natile #Utsav #Sunday