ആയഞ്ചേരി: (vatakara.truevisionnews.com) ജനുവരി 15 പാലിയേറ്റീവ് ദിനം ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു.
കിടപ്പിലായ രോഗികളുടെ സാന്ത്വന പരിചരണം ഓരോ മനുഷ്യരുടെയും കടമയാണെന്ന് ഓർമ്മിപ്പിച്ച് ജനുവരി 15 ലോക പാലിയേറ്റീവ് ദിനമായി ആചരിക്കുകയാണ്.
'സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം' എന്നതാണ് ഈ വർഷത്തെ പാലിയേറ്റീവ് സന്ദേശം.
കടമേരി ആർ.എ. സി.ഹൈസ്കൂളിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് സന്ദേശറാലി തണ്ണീർപന്തൽ ടൗണിൽ സമാപിച്ചു.
ബാൻഡ് വാദ്യമേളങ്ങളോടെ നടന്ന റാലിയിൽ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്മാർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, എൻ.എസ്.എസ്, ജെ.ആർ.സി. അംഗങ്ങൾ, പഞ്ചായത്തിലെ വിവിധ പാലിയേറ്റീവ് യൂണിറ്റ് വളണ്ടിയർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു.
തുടർന്ന് തണ്ണീർപ്പന്തൽ ടൗണിൽ നടന്ന സംഗമത്തിൽ പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് പാലിയേറ്റീവ് സന്ദേശം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു മാസ്റ്റർ, സരള കൊള്ളിക്കാവിൽ, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, കെ.കെ. ശ്രീലത, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരായ ബിന്ദു, ഇന്ദിര, അജിത്ത്, സലി, ജയ, ദിവ്യ, പാലിയേറ്റീവ് നേഴ്സ് പ്രമുഷ, എം.കെ.നാണു, ടി.എൻ.അബ്ദുന്നാസർ, പി.ടി.കെ.വിനോദൻ തുടങ്ങിയവർ സംബന്ധിച്ചു.
പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം നടത്തിയും പാലിയേറ്റീവ് രംഗത്ത് 37 വർഷത്തെ സേവനം ചെയ്തുവരുന്ന കൂനമ്പ്രമൽ ഷൈനിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. പാലിയേറ്റീവ് വളണ്ടിയർ ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
#palliative #day #held #Ayanchery