ചോറോട്: (vatakara.truevisionnews.com) കോസ്റ്റൽ പോലീസ് സ്റ്റേഷൻ വടകരയും, മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളും സംയുക്തമായി പോക്സോ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മുട്ടുങ്ങൽ സൗത്ത് യു.പി യിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ ക്ലാസിന് കോസ്റ്റൽ എ എസ് ഐ സരിത കെ.ആർ നേതൃത്വം നൽകി.
പ്രാധാനധ്യാപിക കെ. ജീജ സ്വാഗതം പറഞ്ഞ യോഗം കോസ്റ്റൽ ഇൻസ്പെക്ടർ ദീപു സി.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ വി.സി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
അധ്യാപകരായ അബു ലയിസ് കാക്കുനി, ശ്രീരാഗ് പി, ജിസ്നബാലൻ, പങ്കജം, സൗമ്യ എൻ, സോഫിയ, ശ്രീരാഗ് ആയഞ്ചേരി, രമിത. ആർ, ബിന്ദു, സൗമ്യ ഹരിദാസ്, മഹേഷ്.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#Organized #POCSO #awareness #class