വടകര: (vatakara.truevisionnews.com) വടകര സെയ്ൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. വിമൽ ഫ്രാൻസിസ് വെളിയത്ത് പറമ്പിൽ കൊടിയേറ്റി.
ഇന്ന് കോഴിക്കോട് രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ തിരുകർമങ്ങൾക്ക് നേതൃത്വം വഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക് ജപമാല, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.
ഇടവക തിരുനാളിൻ്റെ പ്രധാന ദിവസങ്ങളായ 25, 26 തീയതികളിൽ പ്രദക്ഷിണം, 26-ന് ജപമാലയും ആഘോഷമായ ദിവ്യബലിയും തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
#Celebration #Days #Flag #hoisting #StSebastianChurch #Vadakara #parish #festival