ആയഞ്ചേരി: (vatakara.truevisionnews.com) വേളം - ശാന്തിനഗറിലെ പൗരാണിക തറവാടും കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുകയും ചെയ്യുന്ന എടവലത്ത് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ ആയഞ്ചേരി മെഡോ വ്യൂ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
അഞ്ചു തലമുറകളിൽ നിന്നായി 350 ലധികം പേർ സംഗമത്തിൽ സംബന്ധിച്ചു.വടകര എം.പി. ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ചാലിക്കണ്ടി മുഹമ്മദ് അധ്യക്ഷനായി.
വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ മുഖ്യാതിഥിയായി.ശാന്തിനഗർ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഹുസൈൻ സഖാഫി പഠന ക്ലാസ് നടത്തി.
കുടുംബാംഗമായ ഡോ.നിഷാദ് ആരോഗ്യ സെഷന് നേതൃത്വം നൽകി. പി. കെ.അഷ്റഫ് മാസ്റ്റർ കുടുംബ വിവരണം നടത്തി.എടത്തിൽ ക്യഷ്ണൻ മാസ്റ്റർ,എൻ.വി.അബ്ദുല്ല മാസ്റ്റർ,ടി.എം. മൂസ്സ മാസ്റ്റർ,കെ.പി.കെ.ഇസ് ലാഹി,വി.അബ്ദുറഹിമാൻ മാസ്റ്റർ,എൻ.വി.മമ്മു ഹാജി,എ.കെ.അഹ്മദ്, ടി.പി.ഖാസിം മാസ്റ്റർ,
ഇ.മുഹമ്മദ് ഹാജി,ആർ.പി.സൽമ,ടി.കെ.ഹാരിസ്,തൈക്കണ്ടി മൊയ്തു ഹാജി,സി.കെ.ഫൈസൽ, സി.എ.കരീം, എടവലത്ത് നാസർ, വി. യാസർ എന്നിവർ സംസാരിച്ചു.
സംഗമത്തിൻ്റെ ഭാഗമായി മുതിർന്ന കുടുംബാംഗങ്ങളെയും,ഹാഫിളുമാരെയും ആദരിച്ചു. വി.അബ്ദുൽ ഗഫൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ഫോട്ടോ സെഷനും കുടുംബാംഗങ്ങളുടെ സർഗമവേളയും ഗാന വിരുന്നും അരങ്ങേറി.
#family #reunion #organized #left