വടകര: (vatakara.truevisionnews.com) പാലയാട് തെരു ശ്രീ മഹാ ഗണപതി - ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോൽസവം കൊടിയേറി. ദേവി സന്നിധിയിൽ വെറ്റില വെച്ച് നമസകരിച്ചതിന് ശേഷം തിങ്കളാഴ്ച വൈകിട്ട് ഉത്സവം കൊടിയേറി.
ഉൽസവത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും പ്രഭാതഭക്ഷണമുണ്ടാകും. 5 ന് വൈകിട്ട് തിരുവാതിര, 6-ന് കരാക്കെ ഗാനമേള, 7-ന് നൃത്തനൃത്ത്യങ്ങൾ, 8 ന് കരുവഞ്ചേരി ശ്രീപരദേവതാ ക്ഷേത്രത്തിൽ നിന്നുള്ള പൂക്കുന്ത വരവ്, ശ്രീജിത് മാരാം മുറ്റം നയിക്കുന്ന പാണ്ടിമേളം, തിരുവനന്തപുരം സംഘചേതനയുടെ നാടകം "സേതു ലക്ഷ്മി " , 9 ന് തുലാഭാരം, ഇളനിർവരവ് എന്നിവയും ഉണ്ടായിരിക്കും.
ഒരാഴ്ച നീണ്ടുനിൽകുന്ന താലപ്പൊലി മഹോൽസവം ചോമപ്പൻ്റെ കാവിറക്കത്തോടെ തിങ്കളാഴ്ച വൈകിട്ട് സമാപിക്കും.
#Flagging #PalayadTeruMahaganapatiTemple #started #Thalapoli #Mahotsavam