മണിയൂർ: (vatakara.truevisionnews.com) ഹാർബർ എൻജിനീയറിങ് വകുപ്പിൽ നിന്നും 50 ലക്ഷം രൂപയുടെ അനുമതി ലഭിച്ച മണിയൂർ ഗ്രാമപഞ്ചായത്തിലെ മീത്തലെ വയൽ ആര്യമ്പത്ത് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.
സുരക്ഷാ ഭിത്തി നിർമ്മാണം, ചതുപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യൽ, കൾവേർട്ട് നിർമ്മാണം എന്നീ പ്രവർത്തികളാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ രാകേഷ് എം. എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
#Road #construction #Meathale #Valley #Aryambath #road #work #begins