Feb 4, 2025 03:40 PM

വടകര: (vatakara.truevisionnews.com) പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ്‌ സെൻ്റർ (കെ എസ് ടി സി) കോഴിക്കോട് ജില്ല സമ്മേളനം.

ഡി.എ കുടിശ്ശിക ഉടൻ നൽകുക,മെഡിസെപ്പ് കാര്യക്ഷമമാക്കുക,ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കുക എന്നിവയും സമ്മേളനം ആവശ്യപ്പെട്ടു.

മേപ്പയൂരിൽ നടന്ന സമ്മേളനം കെ.എസ്.ടി.സി. സംസ്ഥാന പ്രസിഡൻ്റ് ഹരീഷ് കടവത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു‌.

ജില്ലാ പ്രസിഡൻ്റ് കുളങ്ങര രാജൻ അധ്യക്ഷനായി.

സംസ്ഥാന ജന. സെക്രട്ടറി എം.പ്രിൻസ്,ആർ. ജെ.ഡി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ,സ്വാഗതസംഘം ചെയർ പേഴ്‌സൺ. പി. മോനിഷ, ടി.എൻ. കെ. ശശീന്ദ്രൻ, കെ.എസ്.ടി.സി. സംസ്ഥാന സെക്രട്ടറിമാരായ ജെ.എൻ. പ്രേം ഭാസിൻ, കെ.മനോജ്,സുനിൽ ഓടയിൽ, ജി.വിഗിത,പി.കൃഷ്ണകുമാർ,എൻ. ഉദയകുമാർ,ബി.ടി.സുധീഷ് കുമാർ, നിഷാദ് പൊന്നങ്കണ്ടി എന്നിവർ സംസാരിച്ചു.



#KSTC #District #Conference #Participatory #pension #scheme #withdrawn #Teachers #Centre

Next TV

Top Stories