വടകര: (vatakara.truevisionnews.com) കമേഴ്സ്യൽ എംപ്ലോയീസ് യൂ ണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചാരണാർഥം നടക്കുന്ന വാഹന പ്രചാരണ ജാഥ ആറിന് തുടങ്ങും.
നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ചിന് ഉദ്ഘാടന പരിപാടി നടക്കും.
സ്വാഗതസംഘം രൂപീകരണ യോഗം വേണു കക്കട്ടിൽ ഉദ്ഘാടനംചെയ്തു.
ടി പി രാജൻ അധ്യക്ഷനായി. സിഐടിയു ഏരിയാ സെക്രട്ടറി വി കെ വിനു, പി ഹരിദാസൻ, കെ ടി പ്രേമൻ, ഒ വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: വി കെ വിനു (ചെയർമാൻ), പി ഹരിദാസൻ (കൺവീനർ).
#formation #welcome #team #District #vehicle #campaign #march #start #6th