വടകര: (vatakara.truevisionnews.com) മൂരാട് പാലത്തിനുസമീപം വടകര മുനിസിപ്പൽ ഭാഗത്ത് നഷണൽ ഹൈവേയോട് ചേർന്ന് അടിക്കാടിനും ഉണങ്ങിയ പുല്ലിനും തീപിടിച്ചു.
ഉച്ചയോടെയാണ് സംഭവം. അത്യുഷ്ണത്തിൽ ഉണക്കപ്പുല്ലിനു തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു.
ഇത് ആശങ്ക പരത്തിയെങ്കിലും വടകര ഫയർസ്റ്റേഷനിൽ നിന്നെത്തിയ സംഘം നാട്ടുകാരുടെ സഹായത്താൽ തീ നിയന്ത്രണവിധേയമാക്കി.
സീനിയർ ഫയർ & റസ്‌ക്യു ഒഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ജയ്‌സൽ.പി.കെ, റിജീഷ് കുമാർ. എം.എം, ബിനീഷ്.വി.കെ, ലികേഷ്. വി, ആനന്ദ്.എം, ഫസലുള്ള.കെ. എന്നിവരടങ്ങിയ സംഘം തീ പൂർണമായും അണച്ചു.
#fire #Undergrowth #dry #grass #caught #fire #along #Moorad #National #Highway