Feb 5, 2025 03:57 PM

പയ്യോളി: (vatakara.truevisionnews.com) തിക്കോടി പഞ്ചായത്ത് മുക്കിൽ ലോറി അപകടം. ദേശീയ പാത വികസനത്തോടനുബന്ധിച്ച് തുടർന്നുവരുന്ന അശാസ്ത്രീയ മണ്ണ് നീക്കൽ നിരവധി അപകടങ്ങൾക്കാണ് ഈ മേഖല സാക്ഷ്യം വഹിക്കുന്നത്.

വീതി കുറഞ്ഞ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നു. ഇന്ന് വീണ്ടും ഇത്തരം അപകടത്തിന് തിക്കോടി പഞ്ചായത്ത് മുക്ക് സാക്ഷ്യം വഹിച്ചു.

ചരക്കുമായി തെക്കുഭാഗത്ത് നിന്നു വരുന്ന ലോറിയാണ് സർവീസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു വീണത്. ആളപായമൊന്നുമില്ല, പക്ഷേ, വാഹനം ഒരു ഭാഗം തകർന്ന നിലയിലാണ്.

#Lorry #accident #Thikodi #Panchayat #corner #part #vehicle #damaged

Next TV

Top Stories