കടമേരി: (vatakara.truevisionnews.com) ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ആസ്ഥാനമന്ദിരമായ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെൻറ് സെൻ്ററിന് വേണ്ടി കീരിയങ്ങാടി ശാഖ വനിതാ ലീഗ് സ്വരൂപിക്കുന്ന ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം നടത്തി.
പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി ചെറുവത്ത് സാറയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. സുബൈദ അധ്യക്ഷയായി. മണ്ഡലം ജോ.സെക്രട്ടറി ജമീല കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് തറമൽ കുഞ്ഞമ്മദ്, സെക്രട്ടറി കെ.വി.അഹമ്മദ് മാസ്റ്റർ, വാർഡ് മെമ്പർ ടി.കെ. ഹാരിസ്, വനിതാ ലീഗ് ഭാരവാഹികളായ സെക്രട്ടറി എം.കെ. നൂർജഹാൻ, ട്രഷറർ ജസീല ഷമീർ, വൈസ് പ്രസിഡൻ്റ് ചീളീൽ റംല, ജോ. സെക്രട്ടറി സുമയ്യ ചാത്തോത്ത് എന്നിവർ സംസാരിച്ചു.
ശാഖ വനിതാ ലീഗ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ യോഗം ആസൂത്രണം ചെയ്തു. മുഴുവൻ വീടുകളിൽ നിന്നും ഒരു രൂപ ചലഞ്ച് കളക്ഷൻ ശേഖരിക്കാനും, ബോക്സ് ഇല്ലാത്ത വീടുകളിൽ ബോക്സ് സ്ഥാപിക്കാനും തീരുമാനിച്ചു.
കൂടാതെ പ്രസ്ഥാനത്തെക്കുറിച്ച് പുതുതലമുറക്ക് കൂടുതൽ മനസ്സിലാക്കുന്നതിന് പഠന ക്ലാസുകളും വിദ്യാർഥിനികൾക്കും യുവതികൾക്കുമായി ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.
#Keriangadi #Branch #Womens League; Bafakhi Resource Center inaugurated fund raising