വടകര: (vatakara.truevisionnews.com) ചെറുകിട ജലസേചന ജലവിഭവ വകുപ്പിന് കീഴിലുള്ള ഒഞ്ചിയം പഞ്ചായത്തിലെ മാടക്കര തോട് ഭിത്തി കെട്ടി സംരക്ഷണം, ഏറാമല പഞ്ചായത്തിലെ ഓലപ്പുഴ പെരുമ്പുഴക്കര തോട് നവീകരണം എന്നീ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു.
2024 വർഷത്തെ ബജറ്റ് നിർദ്ദേശമായി സർക്കാരിൽ സമർപ്പിച്ച പദ്ധതികൾക്കാണ് ഇപ്പോൾ ഭരണാനുമതിയായിരിക്കുന്നത്. യഥാക്രമം 75ലക്ഷം, 50ലക്ഷം രൂപ വീതമാണ് അനുവദിക്കപ്പെട്ട തുക.
മണ്ഡലത്തിൽ ഉൾനാടൻ ജലസ്രോതസ്സുകളുടെയും കനാലുകളുടെയും നവീകരണത്തിന് ഊന്നൽ നൽകിയാണ് കഴിഞ്ഞ വർഷത്തെ ബജറ്റ് നിർദ്ദേശങ്ങൾ ക്രമീകരിച്ചിരുന്നത്.ജലക്ഷാമത്തിനുള്ള പരിഹാരത്തിനും ജല സ്രോതസുകളുടെ മലിനീകരണം ഇല്ലാതാക്കുമെന്നുമുള്ള പ്രകടനപത്രികയിലെ വാഗ്ദാനം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും നവീകരിക്കപ്പെടേണ്ട തോടുകളുടെയും കനാലുകളുടെയും വിശദവിവരങ്ങൾ ബജറ്റ് നിർദേശമായി നൽകിയത്.
നേരത്തെ നിർദ്ദേശിച്ചിരുന്ന ഒ.വി.സി തോട്, എൻ.സി കനാൽ, കല്ലറക്കൽ തോട്, കാപ്പുഴക്കൽ തോട് തുടങ്ങിയവയുടെ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലാണ്. ഈ ബജറ്റിൽ ലഭിച്ച നവീകരണ പ്രവർത്തികളും ഭരണാനുമതി ആയതോടെ തുടർ നടപടികൾ ത്വരിതപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.
#Madakkara #Olapuzha #Perumpuzhakara #Renovation #KKRama #MLA #administrative #permission