ചാനിയം കടവ്: (vatakara.truevisionnews.com) പുലയർ കണ്ടി തേവർ വെള്ളൻ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയം കടവ് ഫെസ്റ്റിന്റെ നാലാം ദിവസം നൃത്ത സംഗീത രാവ് അരങ്ങേറി.പ്രാദേശിക കലാകാരന്മാർ അണിനിരന്ന പരിപാടിയിൽ അംഗൻവാടി വിദ്യാർത്ഥികൾ മുതൽ 80 വയസ്സ് കഴിഞ്ഞ വയോധികർ വരെ പങ്കെടുത്തു.


രംഗപൂജ, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, നാടോടി നൃത്തം, ഒപ്പന, കൈകൊട്ടിക്കളി തുടങ്ങിയവ സ്റ്റേജിൽ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി.വൻ ജനാവലിയാണ് കലാപരിപാടികൾ ആസ്വദിക്കാൻ എത്തിയത്.
വിനോദ പാർക്കിൽ രണ്ട് കാറുകളും മൂന്ന് മോട്ടോർസൈക്കിളുകളും ഒരേസമയം കുതിക്കുന്ന മരണക്കിണറും ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു.ഫെസ്റ്റിന്റെ ആറാം ദിവസമായ നാളെ 'തിരുമുടി ചാർത്ത് ' എന്ന പരിപാടി അരങ്ങേറും.കലാഭവൻ മണി ഓടപ്പഴം അവാർഡ് ജേതാവും അറബുട്ടാളു ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് ജേതാവുമായ ലിസ്ന മണിയൂർ അവതരിപ്പിക്കുന്ന നാടൻ പാട്ടിൻറെ ദൃശ്യാവിഷ്കാരമാണ് ഇത്.
#Chaniumkadav #Fest #fourth #day #marked #dance #and #music #night